രാഷ്ട്രീയ സ്വയംസേവക സംഘം കടിക്കാട് മണ്ഡലം വിജയദശമി പഥ സഞ്ചലനം നടത്തി. ചെറായില്‍ നിന്നും ആരംഭിച്ച പഥ സഞ്ചലനം കിഴക്കേ ചെറായിയില്‍ സമാപിച്ചു. പാലപ്പെട്ടി ക്ഷേത്ര കമ്മറ്റി പ്രസിഡന്റ് പി. രാജശേഖരന്‍ മുഖ്യ അഥിതിയായി, ജില്ലാ സഹ കാര്യവാഹക് എം.ജി. വിനികുമാര്‍ അധ്യക്ഷത വഹിച്ചു, ജില്ലാ സംഘചാലക് ഡോ. സി.ജി. നന്ദകുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. സംഘത്തിന്റെ നുറാം വര്‍ഷം ആഘോഷിക്കുന്ന അവസരത്തില്‍ ഭാരതം ലോകത്തിലെ വന്‍ ശക്തിയായി മാറുന്ന കാഴ്ചയാണ് നാം കണ്ടുകൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് വ്യക്തി ഗീതം, ഗണഗീതം, ശാരീരിക പ്രദര്‍ശനം എന്നിവ ഉണ്ടായിരുന്നു.