റേഷന്‍കട സ്തംഭനം ; എസ് ഡിപിഐ പുന്നയൂര്‍ക്കുളം മേഖലയില്‍ പ്രതിഷേധ പ്രകടനം നടത്തി

 

റേഷന്‍കട സ്തംഭനം, സര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ പുന്നയൂര്‍ക്കുളം മേഖലയില്‍ പ്രതിഷേധ പ്രകടനം നടത്തി.. ആല്‍ത്തറയിലും അണ്ടത്തോടും പ്രതിഷേധ പ്രകടനം നടത്തി. ആല്‍ത്തറയിലെ പ്രകടനം കുന്നത്തൂരില്‍ നിന്നാരംഭിച്ച് ആല്‍ത്തറ സെന്ററില്‍ സമാപിച്ചു.
പുന്നയൂര്‍ക്കുളം പഞ്ചായത്ത് സെക്രട്ടറി റാഫി ഇല്ലത്തയില്‍ സംസാരിച്ചു. പഞ്ചായത്ത് ട്രഷറര്‍ ഫാരിസ് വടക്കൂട്ട്, പഞ്ചായത്ത് കമ്മിറ്റിയംഗം ആഷില്‍ മാവിന്‍ച്ചുവട്, ഷാഫി തെക്കേപുറത്ത്, നൗഷാദ് ചെറായി, റൗഫല്‍ ചമ്മന്നൂര്‍, ഷഹറത്ത് ചമ്മന്നൂര്‍, മുജീബ് ചെറായി എന്നിവര്‍ നേതൃത്വം നല്‍കി. അണ്ടത്തോട് മന്ദലാംകുന്ന് നിന്നാരംഭിച്ച പ്രകടനം പാപ്പാളി സെന്ററില്‍ സമാപിച്ചു. പുന്നയൂര്‍ക്കുളം പഞ്ചായത്ത് പ്രസിഡണ്ട് സക്കറിയ പൂക്കാട്ട്, ആഷിഫ് മാലിക്കുളം, ആഷിക്ക് പാപ്പാളി, സുലൈമാന്‍ കുമാരന്‍പടി
എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT