തൃശൂര്‍ – പാലക്കാട് ജില്ലകളെ ബന്ധിപ്പിക്കുന്ന കല്ലുംപുറം – ചാലിശേരി പാതയിലെ തകര്‍ന്ന റോഡ് ടാറിങ് നടത്തി. സിസിടിവി വാര്‍ത്തയെ തുടര്‍ന്നാണ് നടപടി. റോഡിന്റെ ശോചനീയാവസ്ഥയെ കുറിച്ച് സിസിടിവി നിരവധി തവണ വാര്‍ത്തകള്‍ നല്‍കിയിരുന്നു. പാതയില്‍ സംഗീത നഗറിന് സമീപം വളവിലെ തകര്‍ന്ന റോഡും, കവുക്കോട് പാലത്തിന് സമീപവുമാണ് വലിയ കുഴികള്‍ ഇരുചക്ര വാഹനങ്ങള്‍ക്ക് അപകട ഭീഷണിയായിരുന്നത്. നിരവധി ഇരുചക്ര വാഹനങ്ങള്‍ അപകടത്തില്‍പെട്ട് യാത്രക്കാര്‍ക്ക് പരിക്ക് പറ്റിയിരുന്നു. ഏറെ നാളുകള്‍കള്‍ക്ക് ശേഷം കഴിഞ്ഞ ദിവസമാണ് തകര്‍ന്ന റോഡ് റീ ടാറിങ് നടത്തി പാത സഞ്ചാര്യയോഗ്യമാക്കിയത്. അതേ സമയം റോഡിനു ഇരുവശത്ത് കൂട്ടിയിട്ടിരിക്കുന്ന മണ്ണ് നീക്കണമെന്നും വളവില്‍ അപായ സൂചനാബോര്‍ഡുകള്‍ സ്ഥാപിക്കണമെന്നും നാട്ടുകാര്‍ പറഞ്ഞു
Home Bureaus Perumpilavu സിസിടിവി ഇംപാക്ട്; കല്ലുംപുറം – ചാലിശേരി പാതയിലെ തകര്‍ന്ന റോഡ് ടാറിങ് നടത്തി