അന്‍സാര്‍ ഇംഗ്ലീഷ് സ്‌കൂളില്‍ ദേശീയ വായനമാസാചരണം സമാപിച്ചു

പെരുമ്പിലാവ് അന്‍സാര്‍ ഇംഗ്ലീഷ് സ്‌കൂളില്‍ ഒരു മാസത്തോളമായി വിവിധ പരിപാടികളോടെ നടന്ന് വന്നിരുന്ന ദേശീയ വായനമാസാചരണം സമാപിച്ചു. എഴുത്തുകാരനും നാടക പ്രവര്‍ത്തകനുമായ ഡോ.ഹിക്ക്മത്തുള്ള സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു.സ്‌ക്കൂള്‍ ലൈബ്രറിയുടെ നേതൃത്വത്തില്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തിലും, ലൈബ്രറിയിലുമായി നടന്ന് വന്ന ബുക്ക് റിവ്യൂ, ഗ്രന്ഥകാരനെ തിരിച്ചറിയുക, കവര്‍ പേജ്‌മേക്കിങ് എന്നീ വിവിധ പരിപാടികളുടെ സമ്മാനദാനവും അദ്ദേഹം നിര്‍വ്വഹിച്ചു. നാലു ചുമരുകള്‍ക്കുള്ളില്‍ നിന്ന് വായന ലോകത്തിലേക്കുള്ള വാതയാനം തുറക്കുമെന്ന തിരിച്ചറിവ് കുട്ടികളിലേക്ക് അദ്ദേഹം പകര്‍ന്നു നല്‍കി. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഇ.എം. ഫിറോസ് അധ്യക്ഷത വഹിച്ചു. വൈസ് പ്രിന്‍സിപ്പല്‍ ഷൈനി ഹംസ സംസാരിച്ചു. നവാല്‍ തബസ്സ് സ്വാഗതവും ബര്‍സ ഫാത്തിമ്മ നന്ദിയും പറഞ്ഞു.ഹംന ഹഫീസ് പ്രാര്‍ത്ഥന നടത്തി. സെക്ഷന്‍ ഹെഡ് എം.ഷാബിത , ലൈബ്രറിയന്‍ പി.കെ. ഷൈനി എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT