കുട്ടികളില്‍ വായനാശീലം വളര്‍ത്താന്‍ ചാലിശ്ശേരി കവുക്കോട് മൊയ്തീന്‍ മാസ്റ്റര്‍ മെമ്മോറിയല്‍ എ.എല്‍.പി.സ്‌കൂളില്‍ വായനാമുറി തുറന്നു.അകാലത്തില്‍ മരണമടഞ്ഞ അബ്ദുള്‍ മനാഫിന്റെ സ്മരണയ്ക്കായി സ്‌കൂള്‍ മാനേജര്‍ ഇ.എം.അബ്ദുറഹ്മാനും കുടുംബാംഗങ്ങളും ചേര്‍ന്ന് ഒരുക്കിയ വിപുലമായ വായനാ മുറി കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദും, എഴുത്തുകാരനും പരിഭാഷകനുമായ എം.ജി.സുരേഷും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.പിഴ പേടിച്ച് നിയമം പാലിക്കുന്ന പൗരബോധമല്ല, പിഴയില്ലെങ്കിലും നിയമം അനുസരിക്കണമെന്ന പൗരധര്‍മ്മമാണ് പരിഷ്‌കൃത സമൂഹത്തിന് വേണ്ടതെന്ന് റഫീഖ് അഹ്മദ് അഭിപ്രായപ്പെട്ടു. മാനേജര്‍ അബ്ദുറഹ്മാന്‍ അധ്യക്ഷത വഹിച്ചു. ചാലിശ്ശേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാഹിറ ഖാദര്‍ മുഖ്യാതിഥിയായി.പി.ടി.എ വൈസ് പ്രസിഡന്റ് കെ.ബി.ഷംന,മാതൃ സമിതി പ്രസിഡന്റ് സജിന , എസ്.എം.സി ചെയര്‍മാന്‍ ഫൈസല്‍ മാസ്റ്റര്‍ ,അംഗം എ.എം.നൗഷാദ്,കെ.ടി. ജോസഫ്,ആര്‍.വി ഖാലിദ്,ഇ.എം ലത്തീഫ്, വി.എ.ജലീല്‍,മുഹമ്മദ് ശരീഫ്, ശംസുദീന്‍,അബ്ദുള്‍ മനാഫ് എന്നിവര്‍ ആശംസ നേര്‍ന്നു.ചടങ്ങില്‍ പ്രശസ്ത മ്യൂറല്‍ ചിത്രകാരന്‍ മണികണ്ഠന്‍ പുന്നക്കല്‍ അദ്ദേഹത്തിന്റെ ട്രഡീഷണല്‍ മീഡിയം എന്ന പുസ്തകം സ്‌കൂളിലെ ലൈബ്രറിയിലേക്ക് കൈമാറി.പെരിങ്ങോട് സ്‌കൂളിലെ വിദ്യാര്‍ഥിനിയായ ശിവരഞ്ജിനി വരച്ച റഫീഖ് അഹമ്മദിന്റെ ചിത്രം അദ്ദേഹത്തിന് സമ്മാനിച്ചു. പ്രധാനാധ്യാപകന്‍ ബാബു നാസര്‍ സ്വാഗതവും പി.ടി.എ പ്രസിഡന്റ് ടി.കെ.ഷെമീര്‍ നന്ദിയും പറഞ്ഞു
Home Bureaus Perumpilavu ചാലിശ്ശേരി കവുക്കോട് മൊയ്തീന്‍ മാസ്റ്റര്‍ മെമ്മോറിയല്‍ എ.എല്‍.പി.സ്‌കൂളില്‍ വായനാമുറി തുറന്നു.