24.8 C
Kunnamkulam
Tuesday, August 4, 2026
Home Bureaus Perumpilavu വെസ്റ്റ് മങ്ങാട് മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് പള്ളിയുടെ എഴുപതാം വാര്‍ഷിക പെരുന്നാളിന് കൊടിയേറി.

വെസ്റ്റ് മങ്ങാട് മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് പള്ളിയുടെ എഴുപതാം വാര്‍ഷിക പെരുന്നാളിന് കൊടിയേറി.

വെസ്റ്റ് മങ്ങാട് മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് പള്ളിയുടെ എഴുപതാം വാര്‍ഷിക പെരുന്നാളിന് കൊടിയേറി. സെപ്റ്റംബര്‍ 14, 15 തീയതികളിലായാണ് പെരുന്നാള്‍ ആഘോഷിക്കുന്നത്. പള്ളിക്ക് കീഴിലുള്ള മാര്‍ ഗീവര്‍ഗീസ് സഹദാ കുരിശുപള്ളിയുടെയും എല്‍ദോ ബസേലിയോസ് കുരിശുപള്ളിയുടെയും പെരുന്നാളിന്റെ ഭാഗമായുള്ള കുര്‍ബാനയ്ക്കും പ്രദക്ഷിണത്തിനും ശേഷം ഇടവക വികാരി ഫാദര്‍ സൈമണ്‍ വാഴപ്പള്ളി പെരുന്നാള്‍ കൊടിയേറ്റം നടത്തി. പള്ളി കൈസ്ഥാനി ജോണ്‍ വര്‍ഗീസ്, സെക്രട്ടറി സ്റ്റീഫന്‍ പുലിക്കോട്ടില്‍ എന്നിവരടങ്ങുന്ന മാനേജിങ് കമ്മിറ്റി നേതൃത്വം നല്‍കി. പെരുന്നാള്‍ ദിവസങ്ങളില്‍ നടക്കുന്ന സന്ധ്യാ പ്രാര്‍ത്ഥനയ്ക്കും വിശുദ്ധ കുര്‍ബാനയ്ക്കും കുന്നംകുളം ബദ്രാസനാധിപന്‍ ഡോക്ടര്‍ ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്ത മുഖ്യ കാര്‍മികത്വം വാഹിക്കും.

ADVERTISEMENT
error: Content is protected !!