ജനപ്രതിനിധികള്‍ക്ക് സ്വീകരണം നല്‍കി

കടപ്പുറം പഞ്ചായത്തില്‍ നിന്നും വിജയിച്ച യുഡിഎഫ് ജനപ്രതിനിധികള്‍ക്ക് 13-ാം വാര്‍ഡ് മുസ്ലീം ലീഗ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സ്വീകരണവും ഉപഹാരസമര്‍പ്പണവും നടത്തി. അഞ്ചങ്ങാടി ലീഗ് സ്‌ക്വയറില്‍ വാര്‍ഡ് കമ്മിറ്റി പ്രസിഡണ്ട് ടി ആര്‍ കാദറിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങ് മുസ്ലീം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.എച്ച്. റഷീദ് ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ പ്രസിഡന്റ് സി.എ. മുഹമ്മദ് റഷീദ് മുഖ്യാതിഥിയായി. മുസ്ലീം ലീഗ് ജില്ലാ സെക്രട്ടറി പി. കെ ബഷീര്‍ മുഖ്യപ്രഭാഷണം നടത്തി.

കടപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി എം മനാഫ്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ശ്രീഷ്മ ബാബുരാജ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ ആര്‍ കെ ഇസ്മായില്‍, വി എം സാഹിദ്, സി വി മുരളീധരന്‍, കടപ്പുറം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സക്കീന ബഷീര്‍, കടപ്പുറം ഗ്രാമപഞ്ചായത്തില്‍ നിന്നും വിജയിച്ച പഞ്ചായത്ത് അംഗങ്ങള്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഉയര്‍ന്ന മാര്‍ക്കോടെ എല്‍എല്‍ബി ബിരുദം നേടിയ അഡ്വക്കേറ്റ് മിഹാദ്, ഹാഫിള് മുഹമ്മദ് അയാസ്, കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് കെമിസ്ട്രി വിഭാഗത്തില്‍ ഡോക്ടറേറ്റ് നേടിയ കെ കെ മുഹമ്മദ് ഹാഷിം എന്നിവരെ ചടങ്ങില്‍ ആദരിച്ചു.കടപ്പുറം പഞ്ചായത്ത് മുസ്ലീം ലീഗ് പ്രസിഡന്റ് ബി.കെ. സുബൈര്‍ തങ്ങള്‍, ജനറല്‍ സെക്രട്ടറി പി എം മുജീബ്, ട്രഷറര്‍ സേതു മുഹമ്മദ് പോക്കാക്കില്ലത്ത് തുടങ്ങിവര്‍ സംസാരിച്ചു.

ADVERTISEMENT