25.4 C
Kunnamkulam
Tuesday, July 28, 2026
Home CCTV Desk ചെങ്കോട്ട സ്ഫോടനം: ഭീകരർ ഇന്ത്യയിലുള്ളവരെ ബന്ധപ്പെട്ടതായി വിവരം, പിടിയിലായവരുടെ അക്കൗണ്ടുകൾ മരവിപ്പിച്ചു

ചെങ്കോട്ട സ്ഫോടനം: ഭീകരർ ഇന്ത്യയിലുള്ളവരെ ബന്ധപ്പെട്ടതായി വിവരം, പിടിയിലായവരുടെ അക്കൗണ്ടുകൾ മരവിപ്പിച്ചു

ചെങ്കോട്ട സ്ഫോടനത്തിൽ നിർണായക വിവരം പുറത്ത്. വിദേശത്തുള്ള ഭീകരർ ഇന്ത്യയിലുള്ളവരെ നിരന്തരം ബന്ധപ്പെട്ടതായാണ് വിവരം. പാക് അധീന കാശ്മീർ, അഫ്​ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് ഫോൺകോളുകൾ എത്തിയിരുന്നു. ഭീകരർ തുടങ്ങിയ ടെല​​ഗ്രാം ​​ഗ്രൂപ്പിൽ പിടിയിലായവരും അം​ഗങ്ങളാണ്. കസ്റ്റഡിയിലുള്ളവരുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതായി അന്വേഷണ സംഘം അറിയിച്ചു.

അതേ സമയം, ചെങ്കോട്ട സ്ഫോടന കേസിൽ ഉമർ നബിയുമായി ബന്ധമുള്ള കൂടുതൽ പേരെ കണ്ടെത്താൻ എൻഐഎ നീക്കം. കഴിഞ്ഞ ഒരു മാസത്തിനിടെ ഉമർ നബി ഫോണിൽ ബന്ധപ്പെട്ടവരെ കണ്ടെത്താനാണ് അന്വേഷണ ഏജൻസികൾ ശ്രമിക്കുന്നത്. കൂടാതെ അൽഫലാ സർവകലാശാലയിലെ ഡോക്ടർമാർ അടക്കമുള്ള 200 ജീവനക്കാർ അന്വേഷണ ഏജൻസികളുടെ നിരീക്ഷണത്തിൽ ആണെന്നും ഉന്നത വൃത്തങ്ങൾ വ്യക്തമാക്കി.  ചെങ്കോട്ട സ്ഫോടനത്തിനുശേഷം ക്യാമ്പസിൽ നിന്നും പോയവരെ കണ്ടെത്താനുള്ള അന്വേഷണവും ഊർജ്ജിതമാണ്.
ADVERTISEMENT
error: Content is protected !!