റെഡ് വളണ്ടിയര്‍ മാര്‍ച്ചും ബഹുജന റാലിയും അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു

കെ. പി. വത്സലന്‍ രക്തസാക്ഷി ദിനത്തില്‍ സിപിഎം ചാവക്കാട് ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ റെഡ് വളണ്ടിയര്‍ മാര്‍ച്ചും ബഹുജന റാലിയും അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു. മുല്ലത്തറയില്‍ നിന്നും ആരംഭിച്ച മാര്‍ച്ചും ബഹുജന റാലിയും നഗരം ചുറ്റി കൂട്ടുങ്ങല്‍ ചത്വരത്തില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന അനുസ്മരണയോഗം സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എ. സി മൊയ്തീന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. എന്‍.കെ. അക്ബര്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. സിപിഎം ജില്ല കമ്മിറ്റി അംഗങ്ങളായ എം. കൃഷ്ണദാസ്, സി. സുമേഷ്, ഏരിയ സെക്രട്ടറി ടി.ടി.ശിവദാസന്‍, ഏരിയ കമ്മിറ്റി അംഗങ്ങളായ ഷീജ പ്രശാന്ത്, എ. എച്ച്. അക്ബര്‍, ഷൈനി ഷാജി,ടി.വി. സുരേന്ദ്രന്‍, എം .ആര്‍.രാധാകൃഷ്ണന്‍, ഒരുമനയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് വിജിത സന്തോഷ് എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT