രജിസ്‌ട്രേഷന്‍ കമ്മറ്റിയുടെ ഓഫീസ് ഉദ്ഘാടനം നടന്നു

ജില്ലാ കലോത്സവത്തിന്റെ വിജയകരമായ നടത്തിപ്പിന്റെ ഭാഗമായി രൂപീകരിച്ച വിവിധ സബ് കമ്മിറ്റികളില്‍, ദേശീയ അധ്യാപക പരീക്ഷത്ത് നേതൃത്വം നല്‍കുന്ന രജിസ്‌ട്രേഷന്‍ കമ്മറ്റിയുടെ ഓഫീസ് ഉദ്ഘാടനവും, വിവിധ ഉപജില്ലകള്‍ക്കുള്ള രജിസ്‌ട്രേഷന്റെ ഔപചാരികമായ ഉദ്ഘാടനവും നടന്നു. കുന്നംകുളം നഗരസഭ പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനും രജിസ്‌ട്രേഷന്‍ കമ്മിറ്റി ചെയര്‍മാനുമായ പ്രിയ സജീഷിന്റെ അധ്യക്ഷതയില്‍, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനും കലോത്സവ സംഘാടകസമിതി വൈസ് ചെയര്‍മാനുമായ ഷബീര്‍ പി കെ ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ ബിനോയി ടി മോഹന്‍, ക്ഷേമകാര്യസമിതി അധ്യക്ഷ സജിനി പ്രേമന്‍, ഗതാഗത കമ്മിറ്റി ചെയര്‍മാന്‍ സജീവന്‍ പി പി, നഗരസഭ കൗണ്‍സിലറും അക്കോമഡേഷന്‍ കമ്മിറ്റി ചെയര്‍പേഴ്‌സണുമായ മിനി മോന്‍സി, പ്രിന്‍സിപ്പല്‍ റസിയ, എച്ച് എം ഡാര്‍ലി, വിഎച്ച്എസ് സി പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് വിജയലക്ഷ്മി എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT