എളവള്ളി സെന്റ് ആന്റണീസ് ദേവാലയത്തില്‍ ശതാബ്ദി തിരുന്നാളിനും ഇടവക സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ക്കും തുടക്കമായി. ഇതോടനുബന്ധിച്ച് മതസൗഹാര്‍ദ സംഗമം സംഘടിപ്പിച്ചു. ശനിയാഴ്ച്ച വൈകീട്ട് നടന്ന സംഗമം, തൃശൂര്‍ അക്കാദമി ഓഫ് ഷരിയ അഡ്വാന്‍സ് സ്റ്റഡിസ് പ്രിന്‍സിപ്പല്‍ മുഹമ്മദ് ഫൈസി ഓണമ്പിള്ളി, പുറനാട്ടുകര ശ്രീരാമകൃഷ്ണമഠത്തിലെ സ്വാമി സദ്ഭാവനാനന്ദ, മംഗളപുഴ സെമിനാരി വൈസ് റെക്റ്റര്‍ ഫാദര്‍.വിന്‍സെന്റ് കുണ്ടുകുളം എന്നിവര്‍ മതസൗഹാര്‍ദ്ദ സന്ദേശം നല്‍കി ഉദ്ഘാടനം നിര്‍വഹിച്ചു.
മറ്റം ഫൊറോന വികാരി ഫാദര്‍ ഷാജു ഊക്കന്‍ അധ്യക്ഷനായി. ഇടവക വികാരി ഫാദര്‍ ഫ്രാങ്ക്‌ളിന്‍ കണ്ണനായ്ക്കല്‍ സംസാരിച്ചു. ഇടവക ദിനാഘോഷത്തിന്റെ ഭാഗമായി റിപ്പോര്‍ട്ട് അവതരണം, ജൂബിലി ആഘോഷിക്കുന്ന ഇടവകയില്‍ നിന്നുള്ള വൈദികനായ ഫാദര്‍ ജോണ്‍സണ്‍ അന്തിക്കാട്ടിനെ ആദരിക്കല്‍, സമ്മാനദാനം എന്നിവയും നടന്നു. ഇടവാകാംഗങ്ങളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.