നവീകരിച്ച ഓപ്പണ്‍ ജിമ്മിന്റെ ഉദ്ഘാടനം നടത്തി

ചൂണ്ടല്‍ പഞ്ചായത്ത് 16-ാം വാര്‍ഡിലെ തായങ്കാവില്‍, നവീകരിച്ച ഓപ്പണ്‍ ജിമ്മിന്റെ ഉദ്ഘാടനം നടന്നു. തായങ്കാവ് ക്ഷേത്രത്തിന് മുന്നിലുള്ള പാതയോരത്ത് നിര്‍മ്മിച്ച ഓപ്പണ്‍ ജിമ്മാണ് നവീകരണം പൂര്‍ത്തിയാക്കി ഉദ്ഘാടനം നടത്തിയത്. മുരളി പെരുനെല്ലി എം.എല്‍.എ. ഓപ്പണ്‍ ജിമ്മിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ആരോഗ്യ മേഖലയടക്കം കേരളത്തിലെ സമസ്ത മേഖലകളിലും മികവ് പുലര്‍ത്താന്‍ കേരളത്തിന് കഴിഞ്ഞത് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ ഇച്ഛാശക്തിയാണെന്ന് എം.എല്‍.എ. വ്യക്തമാക്കി. ചൂണ്ടല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് രേഖ സുനില്‍ അധ്യക്ഷയായി.

ADVERTISEMENT