പൊട്ടിയ ശുദ്ധജല വിതരണ പൈപ്പിന്റെ അറ്റകുറ്റപ്പണികള്‍ ആരംഭിച്ചു ;സിസിടിവി വാര്‍ത്തയെ തുടര്‍ന്നാണ് നടപടി

 

കുന്നംകുളത്ത് ഭാവന റോഡില്‍ പൊട്ടിയ ശുദ്ധജല വിതരണ പൈപ്പിന്റെ അറ്റകുറ്റപ്പണികള്‍ ആരംഭിച്ചു. സിസിടിവി വാര്‍ത്തയെ തുടര്‍ന്നാണ് നടപടി. കുന്നംകുളം ഭാവന റോഡില്‍ കുടിവെള്ള വിതരണ പൈപ്പ് പൊട്ടിയത് സിസിടിവി വാര്‍ത്ത നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി . തൃത്താല പാവറട്ടി മേഖലകളിലേക്ക് ശുദ്ധജലം വിതരണം ചെയ്യുന്ന 400 എം.എം വലുപ്പമുള്ള പ്രധാന പൈപ്പാണ് പൊട്ടിയിരുന്നത്. ദിവസങ്ങളായി വലിയ തോതില്‍ കുടിവെള്ളം പാഴായി പോകുന്നത് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുകയും നടപടികള്‍ ആരംഭിക്കുകയും ആയിരുന്നു. പുതിയ സ്റ്റാന്‍ഡിലേക്കുള്ള റോഡിന്റെ ഒരു വശത്ത് പൈപ്പ് പൊട്ടിവെള്ളം സമീപത്തെ കാനയിലേക്ക് ഒഴുകിപ്പോകുകയായിരുന്നു.

 

ADVERTISEMENT