തളിര്‍ ബഡ്‌സ് റീഹാബിലിറ്റേഷന്‍ സെന്ററിന്റെ വിദ്യാര്‍ത്ഥികള്‍ക്ക് കലോത്സവം കാണാന്‍ അവസരം ഒരുക്കി ജില്ലാ കളക്ടര്‍

 

വേലൂര്‍ ഗ്രാമപഞ്ചായത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന തളിര്‍ ബഡ്‌സ് റീഹാബിലിറ്റേഷന്‍ സെന്ററിന്റെ വിദ്യാര്‍ത്ഥികള്‍ക്ക് തൃശ്ശൂരില്‍ വെച്ച് നടക്കുന്ന സംസ്ഥാന കലോത്സവം കാണുവാന്‍ അവസരം ലഭിച്ചു. തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ഐഎഎസ് ആണ് തളിരിലെ വിദ്യാര്‍ത്ഥികള്‍ക്ക് കലോത്സവം കാണാന്‍ അവസരം ഒരുക്കിയത്. വേലൂര്‍ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷൈനി ജിബിന്‍, ഭരണസമിതി അംഗങ്ങളായ ബദുല്‍ സൈമണ്‍, ഷീന എന്നിവരുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികളും ജീവനക്കാരും രക്ഷിതാക്കളും അടങ്ങുന്ന സംഘമാണ് കലോത്സവം വേദിയില്‍ എത്തിയത്.

ADVERTISEMENT