കുന്നംകുളം ഗവ. ഗേള്‍സ് സ്‌കൂളിന്റെ 125-ാം വാര്‍ഷികത്തിനോടനുബന്ധിച്ച് പൂര്‍വ്വ അധ്യാപക – വിദ്യാര്‍ത്ഥി സംഗമം നടത്തി

കുന്നംകുളം ഗവ. മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ 125-ാം വാര്‍ഷികത്തിനോടനുബന്ധിച്ച് ഓള്‍ഡ് സ്റ്റുഡന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ പൂര്‍വ്വ അധ്യാപക – വിദ്യാര്‍ത്ഥി സംഗമം സംഘടിപ്പിച്ചു. സ്മൃതി മധുരം എന്ന ശീര്‍ഷകത്തില്‍ നടത്തിയ സംഗമം കുന്നംകുളം നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ സൗമ്യ അനിലന്‍ ഉദ്ഘാടനം ചെയ്തു. ഒ.എസ്.എ പ്രസിഡന്റ് അമല്‍നാഥ് കടാംപുള്ളി അധ്യക്ഷനായി. കുന്നംകുളം പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ ടി.സുനില്‍കുമാര്‍ മുഖ്യാതിഥിയായി. പൂര്‍വ്വ അധ്യാപകരെയും വിദ്യാര്‍ത്ഥികളെയും ഒന്നു മുതല്‍ 12 വരെ ഇതേ സ്‌കൂളില്‍ തുടര്‍ച്ചയായി പഠിച്ചവരേയും പരിപാടിയുടെ ലോഗോ നിര്‍മ്മിച്ച പൂര്‍വ്വ വിദ്യാര്‍ത്ഥി ശ്യാം സുന്ദറിനേയും ചടങ്ങില്‍ അനുമോദിച്ചു.

 

ADVERTISEMENT