റവന്യൂ ജില്ലാ സ്‌കൂള്‍ കായികമേളയ്ക്ക് കുന്നംകുളം ഗവ. മോഡല്‍ ബോയ്സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ തുടക്കമായി

റവന്യൂ ജില്ലാ സ്‌കൂള്‍ കായികമേളയ്ക്ക് കുന്നംകുളം ഗവ. മോഡല്‍ ബോയ്സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ സീനിയര്‍ ഗ്രൗണ്ടിലെ സിന്തറ്റിക് ട്രാക്കില്‍ തുടക്കമായി. കാഴ്ച്ച പരിമിതിയുള്ള അണ്ടര്‍ 14, 14 വയസ്സിനു മുകളില്‍ പ്രായമുള്ള ആണ്‍ – പെണ്‍ വിഭാഗം കുട്ടികളുടെ 100 മീറ്റര്‍ ഓട്ട മത്സരത്തോടെയാണ് മത്സരങ്ങള്‍ ആരംഭിച്ചത്.
അണ്ടര്‍ 14 ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ വാടാനപ്പിള്ളി കെ എന്‍ എം വി എച്ച് എസ് എസിലെ 8 -ാം ക്ലാസ് വിദ്യാര്‍ത്ഥികളായ ദിപിന്‍ ദേവ് കെ ഡി ഗോള്‍ഡ് മെഡല്‍ നേടി. സഹപാഠി ശ്രീഹരി വി ആര്‍ ഗൈഡ് റണ്ണര്‍ ആയി. അണ്ടര്‍ 14 പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ അന്തിക്കാട് ബി ആര്‍ സി യിലെ 8-ാം ക്ലാസ് വിദ്യാര്‍ത്ഥികളായ അഭിനന്ദ പി എസ് ഗോള്‍ഡ് മെഡല്‍ നേടി. പെരിങ്ങോട്ടുകര ജി എച്ച് എസ് എസിലെ പ്രിയങ്ക പ്രതീഷ് ഗൈഡ് റണ്ണര്‍ ആയി.

 

ADVERTISEMENT