വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് എരുമപ്പെട്ടി സീറോ മലബാര്‍ സഭ അവകാശ ദിനം ആചരിച്ചു. എരുമപ്പെട്ടി തിരുഹൃദയ ഫൊറോന പള്ളി സഹവികാരി ഫാ. ജീസ് അക്കരപറ്റ്യേക്കല്‍ ഉദ്ഘാടനം ചെയ്തു. ക്രൈസ്തവര്‍ക്ക് നേരെയുള്ള അക്രമങ്ങള്‍,
വിദ്യാഭ്യാസ മേഖലയിലെ നീതിരഹിത ന്യുനപക്ഷ വിവേചനം, സഭ സ്വത്തുക്കള്‍ കയ്യടക്കാനുള്ള നീക്കങ്ങള്‍, ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ സര്‍ക്കാരിന്റെ ഒളിച്ചുകളി, മലയോര – തീരദേശ ചെറുകിട കച്ചവടക്കാരുടെ വെല്ലുവിളികള്‍ എന്നീ വിഷയങ്ങളില്‍ നീതിപൂര്‍വ്വമായ തീരുമാനങ്ങള്‍ എടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നല്‍കുന്നതിനുള്ള ഭീമ ഹര്‍ജി ഒപ്പിട്ടു.