പങ്കെടുത്ത മൂന്ന് നൃത്ത ഇനങ്ങളിലും ഒന്നാംസ്ഥാനം നേടി തിളക്കമാര്‍ന്ന നേട്ടവുമായ് റിതിക ജ്യോതിഷ്. കുന്നംകുളത്ത് സമാപിച്ച ഉപജില്ല കലോത്സവത്തില്‍ ഹൈസ്കൂള്‍ വിഭാഗം കേരളനടനം, മോഹിനിയാട്ടം, കുച്ചിപ്പുടി എന്നീ ഇനങ്ങളിലാണ് എ ഗ്രെയ്ഡോടെ പെരുമ്പിലാവ് ടി.എം.വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്കൂളിലെ 9-ാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയായ റിതിക ജ്യോതിഷ് ഒന്നാം സ്ഥാനം നേടി മേളയുടെ താരമായത്. കുന്നംകുളം നാട്യപ്രവേശിക മ്യൂസിക് & ഡാന്‍സ് അക്കാദമി അധ്യാപികയായ കലാമണ്ഡലം ആര്.എല്‍.വി.ഷൈമയുടെയും, മേക്കപ്പ് ആര്‍ട്ടിസ്റ്റ് ജ്യോതിഷിന്റെയും മകളാണ്. കഴിഞ്ഞ ജില്ലാ കലോത്സവത്തിലും നൃത്ത ഇനങ്ങളില്‍ മികവ് പ്രകടിപ്പിച്ച റിതിക സംസ്ഥാന കലോത്സവത്തില്‍ മോഹിനിയാട്ടം, കേരളനടനം എന്നിവയില്‍ എ ഗ്രെയ്ഡും സ്വന്തമാക്കിയിരുന്നു. റിതികയുടെ സഹോദരി കാശ്മീര യു.പി. വിഭാഗം നാടോടി നൃത്തത്തില്‍ ഒന്നാംസ്ഥാനവും, ഭരതനാട്യത്തില്‍ എ ഗ്രെയ്ഡും സ്വന്തമാക്കി. നൃത്തരംഗത്ത് തിളക്കമാര്‍ന്ന പ്രകടനം കാഴ്ച വെയ്ക്കുന്ന റിതികയും, സഹോദരി കാശ്മീരയും നാടിനും, വിദ്യാലയത്തിനും അഭിമാനമായി മാറിയിരിക്കുകയാണ്.
Home Bureaus Kunnamkulam കുന്നംകുളം ഉപജില്ല കലോത്സവത്തില്‍ പങ്കെടുത്ത മൂന്ന് നൃത്ത ഇനങ്ങളിലും ഒന്നാംസ്ഥാനം നേടി റിതിക ജ്യോതിഷ്



