ചൊവ്വന്നൂരില്‍ ബൈക്ക് അപകടം; രണ്ട് പേര്‍ക്ക് പരിക്ക്

കുന്നംകുളം ചൊവ്വന്നൂരില്‍ നിയന്ത്രണംവിട്ട ബൈക്ക് കാല്‍നടയാത്രക്കാരനെ ഇടിച്ചുണ്ടായ അപകടത്തില്‍ രണ്ടു പേര്‍ക്ക് പരിക്ക്. ബൈക്ക് യാത്രികന്‍ ആറ്റൂര്‍ സ്വദേശി 19 വയസ്സുള്ള വിവേക്, തമിഴ്‌നാട് സ്വദേശി 46 വയസ്സുള്ള സന്തോഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ശനിയാഴ്ച്ച രാത്രി എട്ടരയോടെ ചൊവ്വന്നൂര്‍ ബസ്റ്റോപ്പിന് സമീപത്താണ് അപകടമുണ്ടായത്. റോഡ് മുറിച്ചു കടക്കുകയായിരുന്ന സന്തോഷിനെ നിയന്ത്രണംവിട്ട ബൈക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡില്‍ വീണാണ് ഇരുവര്‍ക്കും പരിക്കേറ്റത്. ആംബുലന്‍സ് പ്രവര്‍ത്തകര്‍ കുന്നംകുളം ദയ റോയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ ബൈക്കിനും കേടുപാടുകള്‍ സംഭവിച്ചു. അപകടത്തെ തുടര്‍ന്ന് മേഖലയില്‍ ഭാഗികമായി ഗതാഗതം തടസ്സപ്പെട്ടു. കുന്നംകുളം പോലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചു

ADVERTISEMENT