കുന്നംകുളം പാറേമ്പാടത്ത് കാറുകള്‍ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു

കുന്നംകുളം പാറേമ്പാടത്ത് കാറുകള്‍ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. കാളത്തോട് സ്വദേശി സജീര്‍ , വാണിയംപാറ സ്വദേശി മുജീബ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച രാത്രി 8 മണിയോടെയാണ് അപകടമുണ്ടായത്. എടപ്പാളില്‍ നിന്നും വന്നിരുന്ന ഗുരുവായൂര്‍ സ്വദേശികള്‍ സഞ്ചരിച്ച കാറില്‍ കുന്നംകുളം ഭാഗത്ത് നിന്ന് വന്നിരുന്ന കാര്‍ ഇടിക്കുകയായിരുന്നു.

ADVERTISEMENT