റോഡ് പുനര്‍നിര്‍മാണത്തില്‍ അപാകതയെന്ന്; കടവല്ലൂരില്‍ എസ്.ഡി.പി.ഐയുടെ നേതൃത്വത്തില്‍ ടാറിങ് തടഞ്ഞു

കടവല്ലൂര്‍ ഇന്ദിരാജി വടക്കുമുറി റോഡിലെ ജല ജീവന്‍ പദ്ധതിയുടെ ഭാഗമായി പൈപ്പിടാന്‍ എടുത്ത കുഴികളുടെ മുകളിലൂടെ നടത്തിയ റീ ടാറിങ് എസ്ഡിപിഐ പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ് എന്‍.കെ മജീദ്, കടവല്ലൂര്‍ ബ്രാഞ്ച് സെക്രട്ടറി സുമേഷ് എന്നിവരുടെ നേതൃത്വത്തില്‍ തടഞ്ഞു. നിര്‍മാണ പ്രവര്‍ത്തികളിലെ അപാകത ചൂണ്ടിക്കാട്ടിയാണ് റീ ടാറിങ് തടഞ്ഞത്. പല സ്ഥലങ്ങളിലും ആവശ്യമായ രീതിയില്‍ മെറ്റല്‍ നിരത്തിയിട്ടില്ലെന്നും കുഴികളില്‍ മണ്ണിട്ട് നികത്തി അതിന് മുകളില്‍ ടാര്‍ ഒഴിച്ച നിലയിലാണെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു. ചേലക്കുളത്തിന് സമീപം കുഴികള്‍ക്ക് മുകളില്‍ കിടന്നിരുന്ന ഓലയുടെ മുകളിലൂടെ ടാര്‍ ഒഴിച്ച നിലയിലും കണ്ടെത്തി. പ്രതിഷേധം രൂക്ഷമായതിനെ തുടര്‍ന്ന് നിര്‍മാണ പ്രവര്‍ത്തികള്‍ക്ക് എത്തിയ വാഹനവും ജീവനക്കാരും തിരിച്ചുപോയി.

ADVERTISEMENT