സിഗ്‌നല്‍ സ്ഥാപിക്കാത്തതിനാല്‍ റോഡിലെ ഡിവൈഡര്‍ അപകടക്കെണിയാകുന്നു. പെരുമ്പിലാവ് ജംഗ്ഷനിലെ റോഡില്‍ ഡിവൈഡര്‍ ഉണ്ടെന്ന സൂചകബോര്‍ഡില്ലാത്തതാണ് അപകടകെണിയാകുന്നത്. അശാസ്ത്രീയമായി നിര്‍മ്മിച്ച ഡിവൈഡറില്‍ കാര്‍ ഇടിച്ചു കയറി അപടമുണ്ടായി. യാത്രികര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. തിങ്കളാഴ്ച പുലര്‍ച്ചെ നാലോടെയാണ് സംഭവം. പരപ്പനങ്ങാടിയില്‍ നിന്നും എര്‍ണാകുളം ഭാഗത്തേക്ക് പോകുകയായിരുന്ന കാറാണ് അപകടത്തില്‍ പെട്ടത് . ഇടിയുടെ ആഘാതത്തില്‍ സ്റ്റിയറിംഗ് ലോക്കായ കാര്‍ രാവിലെ എട്ടരയോടെ ക്രൈന്‍ ഉപയോഗിച്ചാണ് മാറ്റിയത്. മേഖലയില്‍ അപകടങ്ങള്‍ പതിവായിരിക്കുകയാണെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തി.