വടക്കേകാട് ജനമൈത്രി പോലീസും പുന്നയൂര്‍ക്കുളം അന്‍സാര്‍ കോളേജും സംയുക്തമായി റോഡ് സുരക്ഷാ ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. വിദ്യാര്‍ത്ഥികളില്‍ റോഡ് സുരക്ഷാ സംസ്‌കാരം വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യം വെച്ചാണ് പരിപാടി സംഘടിപ്പിച്ചത്. വടക്കേകാട് എസ് എച്ച് ഒ രമേശ് എം കെ ഉദ്്ഘാടനം ചെയ്തു. കോളേജ് പ്രിന്‍സിപ്പല്‍ കെ ജംഷീന അധ്യക്ഷത വഹിച്ചു. ഗുരുവായൂര്‍ ജോയിന്റ് ആര്‍ ടി ഒ രമേശ് എം ക്ലാസ്സിന് നേതൃത്വം നല്‍കി. ജനമൈത്രി പോലീസ് കോഡിനേറ്റര്‍ സക്കറിയ കുന്നച്ചാംവീട്ടില്‍ സ്വാഗതവും കോളേജ് ചെയര്‍മാന്‍ വൈശാഗ് നന്ദിയും
പറഞ്ഞു. അധ്യാപകരായ അതുല്‍, റിനി , ബിന്ദു, ഷിഫ്‌ന എന്നിവര്‍ നേതൃത്വം നല്‍കി.



