കുണ്ടും കുഴിയും ചെളിയും നിറഞ്ഞ റോഡ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സഞ്ചാരയോഗ്യമാക്കി. കടവല്ലൂര്‍ പഞ്ചായത്തിലെ തിപ്പിലശ്ശേരി ചിറമനങ്ങാട് റോഡാണ് പള്ളിക്കുളം വാര്‍ഡ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വെള്ളക്കെട്ട് ഒഴിവാക്കിയും ക്വാറിവേസ്റ്റും മെറ്റലുമിട്ട് മണ്ണു മാന്തി യന്ത്രം ഉപയോഗിച്ച് കുഴികള്‍ അടച്ചും താല്‍ക്കാലികമായി സഞ്ചാരയോഗ്യമാക്കിയത്. റോഡിന്റെ ദുരവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പ്രതിഷേധ സമരങ്ങള്‍ നടത്തിയിട്ടും ഫലം കാണാത്തതിനെ തുടര്‍ന്നാണ് വാര്‍ഡ് മെമ്പര്‍ ഹക്കീമിന്റെ നേതൃത്വത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഷഹബാസ്, നിഹാല്‍, ഫെബിന്‍, മുസ്തഫ, അമീന്‍ തുടങ്ങിയവര്‍ ചേര്‍ന്ന് കുഴികള്‍ അടച്ചത്. തിപ്പിലശ്ശേരി ചിറമനേങ്ങാട് റോഡ് നവീകരണത്തിന് സംസ്ഥാന ബഡ്ജറ്റില്‍ രണ്ട് കോടി രൂപ അനുവദിച്ചിട്ട് നാലുവര്‍ഷമായിട്ടും നിര്‍മ്മാണം നടത്താത്തതില്‍ യൂത്ത് കോണ്‍ഗ്രസ് പള്ളിക്കുളം വാര്‍ഡ് കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി.
Home Bureaus Perumpilavu കുണ്ടും കുഴിയും ചെളിയും നിറഞ്ഞ റോഡ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സഞ്ചാരയോഗ്യമാക്കി