സ്പന്ദനം വടക്കാഞ്ചേരിയുടെ പത്താമത് രാജ്യാന്തര ചലചിത്രോത്സവത്തിന് തുടക്കമായി

37

സ്പന്ദനം വടക്കാഞ്ചേരിയുടെ പത്താമത് രാജ്യാന്തര ചലചിത്രോത്സവത്തിന് തുടക്കമായി. വടക്കാഞ്ചേരി താളം തിയേറ്ററില്‍ നടക്കുന്ന ചലചിത്രോത്സവത്തിന്റെ ഉദ്ഘാടനം മുന്‍ വിദ്യാഭ്യാസ മന്ത്രി പ്രൊ.സി.രവീന്ദ്രനാഥ് നിര്‍വ്വഹിച്ചു. സ്പന്ദനം പ്രസിഡന്റ് സി.ഒ ദേവസി അധ്യക്ഷനായി. സേവ്യാര്‍ ചിറ്റിലപ്പിള്ളി എം.എല്‍.എ, നഗരസഭ ചെയര്‍മാന്‍ പി.എന്‍.സുരേന്ദ്രന്‍, കൗണ്‍സിലര്‍ എ.ഡി. അജി, സ്പന്ദനം വൈസ് പ്രസിഡന്റ് സി.എസ്.എ ബക്കര്‍, സെക്രട്ടറി സുഭാഷ് ചന്ദ്രന്‍, ട്രഷറര്‍ കെ.എസ്.ജോര്‍ജ് എന്നിവര്‍ സംസാരിച്ചു. ജൂലായ് ഒമ്പതാം തിയതി വരെയാണ് ചലചിത്രോത്സവം നടക്കുന്നത്. വിവിധ ഭാഷകളിലുള്ള 25 സിനിമകളും ഡോക്യുമെന്ററികളും ഹ്രസ്വചിത്രങ്ങളും പ്രദര്‍ശിപ്പിക്കും.