നന്നംമുക്ക് ഗ്രാമപഞ്ചായത്തില്‍ ചെണ്ടുമല്ലി കൃഷിയുടെ നടീല്‍ ഉദ്ഘാടനം നടന്നു

19

നന്നംമുക്ക് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെയും നന്നംമുക്ക് കൃഷിഭവന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന ചെണ്ടുമല്ലി കൃഷിയുടെ നടീല്‍ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പരിസരത്ത് വെച്ച് നടന്നു. നന്നംമുക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ ്മിസിരിയ സൈഫുദ്ദീന്‍ ചെണ്ടുമല്ലി തൈകള്‍ നട്ടുകൊണ്ട് ഉദ്ഘാടനം ചെയ്തു. നന്നംമുക്ക് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഓ പി പ്രവീണ്‍ അധ്യക്ഷത വഹിച്ചു. പെരുമ്പടപ്പ് കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ വിനയന്‍ എം വി, നന്നംമുക്ക് കൃഷി ഓഫീസര്‍ ചിപ്പി തുടങ്ങിയവര്‍ സംസാരിച്ചു. സംസ്ഥാന ഹോര്‍ട്ടി കള്‍ച്ചര്‍ മിഷന്‍ അംഗം ജ്യോതി, നന്നംമുക്ക് കൃഷിഭവന്‍ അസിസ്റ്റന്റ്മാരായ ദേവി സിപി, സിബിന്‍ കെ, അശ്വിനി സിസി, പഞ്ചായത്ത് അംഗം റഷീന റസാക്ക്, തൊഴിലുറപ്പ് ഓവര്‍സിയര്‍ വിജീഷ്, തൊഴിലുറപ്പ് തൊഴിലാളികള്‍, കുടുംബശ്രീ എഡിഎസ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.