വടക്കേ പുന്നയൂര്‍ പിലാക്കാട്ട് പള്ളിക്ക് സമീപം റോഡരുകില്‍ ഉപേക്ഷിച്ച ലാബ് മാലിന്യങ്ങള്‍ ഉടമയെ വിളിച്ചു വരുത്തി എടുത്തുമാറ്റി. മന്ദലാംകുന്ന് ഹെല്‍ത്ത് കെയര്‍ ഹൈടെക് ലാബ് ഉടമ കടിക്കാട് സ്വദേശി രോഷിത്താണ് മാലിന്യം തള്ളിയത്. അര ലക്ഷം രൂപ പിഴ അടക്കാന്‍ ലാബ് ഉടമക്ക് പഞ്ചയത്ത് നോട്ടീസ് നല്‍കി. ലൈസന്‍സ് ഇല്ലാത്തതിനാല്‍ ലാബ് അടച്ചിടാനും നിര്‍ദേശിച്ചിട്ടുണ്ട്. റോഡരുകില്‍ മാലിന്യം കിടക്കുന്ന വിവരം പാതിയിറക്കല്‍ നിഷാദിന്റെ മകന്‍ രണ്ടാം ക്ലാസുകാരനായ ഇബ്രാഹിം നാസിം ആണ് വീട്ടുകാരുടെ സഹായത്തോടെ പഞ്ചായത്തിനെ അറിയിച്ചത്. മദ്രസയില്‍ നിന്നു വരുമ്പോഴാണ് മാലിന്യം നിറച്ച 2 വലിയ പ്ലാസ്റ്റിക് ബാഗുകള്‍ കുട്ടിയുടെ ശ്രദ്ധയില്‍പ്പെട്ടത്. പഞ്ചായത്ത് സെക്രട്ടറി എന്‍.വി.ഷീജ, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ രോഹിണി സോമസുന്ദരന്‍, ഐആര്‍ടിസി കോ-ഓഡിനേറ്റര്‍ ബി.എസ്.ആരിഫ എന്നിവര്‍ സ്ഥലത്തെത്തി പരിശോധിച്ചു. ചാക്ക് നിറയെ മനുഷ്യജീവനു ഹാനികരമാകുന്ന ഉപയോഗിച്ച സിറിഞ്ചുകള്‍, രക്തം അടങ്ങിയ ടെസ്റ്റ് ട്യൂബുകള്‍, യൂറിന്‍ കണ്ടൈനര്‍ എന്നിവയായിരുന്നു. ലാബ് തിരിച്ചറിഞ്ഞതോടെ പൊലീസിനെ വിവരം അറിയിച്ച് ഉടമയെ വിളിച്ചു വരുത്തുകയായിരുന്നു.
Home Bureaus Punnayurkulam റോഡരുകില്‍ ഉപേക്ഷിച്ച ലാബ് മാലിന്യങ്ങള്‍ ഉടമയെ വിളിച്ചു വരുത്തി എടുത്തുമാറ്റി