എടക്കഴിയൂരില്‍ കട കുത്തിപ്പൊളിച്ച് മോഷണശ്രമം. ഗവണ്‍മെന്റ് ആശുപത്രിക്കു എതിര്‍വശത്തുള്ള മഞ്ചാരമ്പത്ത് ഉമ്മറിന്റെ ഉടമസ്ഥതയിലുള്ള കോഴിക്കടയാണ് കുത്തിപ്പൊളിച്ച നിലയില്‍ കണ്ടെത്തിയത്. കടയുടെ സമീപത്ത് നിര്‍ത്തിയിട്ടിരുന്ന അയ്യത്തയില്‍ റഹീഷിന്റെ ഇരുചക്രവാഹനത്തിന്റെ ബാറ്ററി മോഷണം പോയി. സംഭവ സ്ഥലത്തുള്ള ട്യൂഷന്‍ സെന്ററിന്റെ ബോര്‍ഡും നശിപ്പിച്ചതായി കണ്ടെത്തി. ചാവക്കാട് പോലീസില്‍ പരാതി നല്‍കി.
 
                 
		
 
    
   
    