29.1 C
Kunnamkulam
Wednesday, August 5, 2026
Home Bureaus Velur വെള്ളാറ്റഞ്ഞൂര്‍ പാടശേഖര സമിതിയുടെ നേതൃത്വത്തില്‍ നടീല്‍ ഉത്സവം നടത്തി

വെള്ളാറ്റഞ്ഞൂര്‍ പാടശേഖര സമിതിയുടെ നേതൃത്വത്തില്‍ നടീല്‍ ഉത്സവം നടത്തി

വെള്ളാറ്റഞ്ഞൂര്‍ പാടശേഖര സമിതിയുടെ നേതൃത്വത്തില്‍ നടന്ന നടീല്‍ ഉത്സവത്തിന്റെ ഉദ്ഘാടനം കുന്നംകുളം എംഎല്‍എ എ.സി മൊയ്തീന്‍ നിര്‍വഹിച്ചു. മുണ്ടകന്‍ കൃഷി ചെയ്ത കര്‍ഷകര്‍ക്ക് പണം നല്‍കാന്‍ വൈകിയ ബാങ്കിന്റെ നടപടി ശരിയല്ലെന്ന് എംഎല്‍എ പറഞ്ഞു. പാട ശേഖരത്തിലെ 40 ഏക്കറോളം സ്ഥലത്ത് ആധുനിക മെഷീന്‍ ട്രേ ഉപയോഗിച്ചാണ് ഞാറ്റടി തയ്യാറാക്കിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി ആര്‍ ഷോബി, പാടശേഖരസമിതി പ്രസിഡന്റ് പി സി രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!