31.3 C
Kunnamkulam
Thursday, September 3, 2026
Home Bureaus Guruvayur കോട്ടപ്പടി ആല്‍ക്കല്‍ ബ്രഹ്‌മരാക്ഷസന്‍ ക്ഷേത്രത്തില്‍ മോഷണം

കോട്ടപ്പടി ആല്‍ക്കല്‍ ബ്രഹ്‌മരാക്ഷസന്‍ ക്ഷേത്രത്തില്‍ മോഷണം

238

ഗുരുവായൂര്‍ കോട്ടപ്പടി ആല്‍ക്കല്‍ ബ്രഹ്‌മരാക്ഷസന്‍ ക്ഷേത്രത്തില്‍ മോഷണം. ഭണ്ഡാരങ്ങളും വഴിപാട് കൗണ്ടറും കുത്തിത്തുറന്ന് പണം കവര്‍ന്നു. ഇന്നു പുലര്‍ച്ചെയാണ് ക്ഷേത്ര ഭാരവാഹികള്‍ മോഷണം നടന്ന വിവരം അറിയുന്നത്. ക്ഷേത്രത്തിന് പുറത്തുള്ള രണ്ട് ഭണ്ഡാരങ്ങളാണ് കുത്തി തുറന്നത്. പുറത്തുള്ള ഭണ്ഡാരങ്ങള്‍ രണ്ടാഴ്ച കൂടുമ്പോള്‍ തുറക്കാറുണ്ട്. അതുകൊണ്ടുതന്നെ കാര്യമായ ഒന്നും നഷ്ടപ്പെട്ടിരിക്കാന്‍ സാധ്യതയില്ലെന്ന് ക്ഷേത്ര ഭാരവാഹികള്‍ പറഞ്ഞു. വിരലടയാള വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ഗുരുവായൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ADVERTISEMENT
error: Content is protected !!