31.3 C
Kunnamkulam
Thursday, September 3, 2026
Home Bureaus Erumapetty വൈദ്യുതി വിതരണം പുന:സ്ഥാപിക്കാന്‍ പ്രവര്‍ത്തിച്ച കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരെ ബി.ജെ.പി ആദരിച്ചു

വൈദ്യുതി വിതരണം പുന:സ്ഥാപിക്കാന്‍ പ്രവര്‍ത്തിച്ച കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരെ ബി.ജെ.പി ആദരിച്ചു

140

കഴിഞ്ഞ ദിവസമുണ്ടായ ചുഴലിക്കാറ്റില്‍ തകരാറിലായ വൈദ്യുതി വിതരണം പുന:സ്ഥാപിക്കാന്‍ മാതൃകാപരമായി പ്രവര്‍ത്തിച്ച കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരെ ബി.ജെ.പി ആദരിച്ചു. ചുഴലിക്കാറ്റില്‍ വ്യാപകമായി മരങ്ങള്‍ മറിഞ്ഞുവീണ് നിരവധി വൈദ്യുതി കാലുകളും കമ്പികളും പൊട്ടി വീണിരുന്നു. കെ.എസ്.ഇ.ബി എരുമപ്പെട്ടി കുണ്ടന്നൂര്‍ സെക്ഷനു കീഴിലെ വൈദ്യുതി മേഖലയില്‍ വലിയ നാശനഷ്ടങ്ങളാണ് സംഭവിച്ചത്. രാപ്പകല്‍ വ്യത്യാസമില്ലാതെ ഉദ്യോഗസ്ഥനും ജീവനക്കാരും കഠിനാദ്ധ്വാനം നടത്തിയാണ് വൈദ്യുതി ബന്ധം പുന:സ്ഥാപിച്ചത്. പ്രതികൂല കാലാവസ്ഥയില്‍ കടങ്ങോട്, എരുമപ്പെട്ടി മേഖലയില്‍ യുദ്ധകാലാടിസ്ഥാനത്തിലാണ് വൈദ്യുതി പുന:സ്ഥാപിച്ചത്. സെക്ഷന്‍ ഓഫീസില്‍ വെച്ച് നടത്തിയ ചടങ്ങില്‍ മധുര വിതരണവും നടത്തി. ബി.ജെ.പി എരുമപ്പെട്ടി മണ്ഡലം വൈസ് പ്രസിഡന്റ് വി.എം.സുരേന്ദ്രന്‍, യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് അഭിലാഷ് കടങ്ങോട്, ബി.ജെ.പി. കടങ്ങോട് പഞ്ചായത്ത് പ്രസിഡന്റ് എം.വി. ധനീഷ്, എരുമപ്പെട്ടി മണ്ഡലം കമ്മറ്റി അംഗം വിനു ഇടുകാട്ട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

 

ADVERTISEMENT
error: Content is protected !!