30.5 C
Kunnamkulam
Tuesday, September 15, 2026
Home Bureaus Punnayurkulam വടക്കേക്കാട് ശക്തമായ മഴയില്‍ വീടിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു

വടക്കേക്കാട് ശക്തമായ മഴയില്‍ വീടിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു

85

വടക്കേക്കാട് ഞമനേങ്ങാട് ശക്തമായ മഴയില്‍ വീടിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു. ശബ്ദം കേട്ട് വീട്ടുകാര്‍ ഇറങ്ങി ഓടിയതിനാല്‍ വന്‍ അപകടം ഒഴിവായി. ഞമനേങ്ങാട് വൈലത്തൂര് വീട്ടില്‍ ഉണ്ണിയുടെ ഓട് മേഞ്ഞ വീടിന്റെ പിന്‍ഭാഗത്തെ മേല്‍ക്കൂരയാണ് മഴയില്‍ തകര്‍ന്നു വീണത്. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. ഉണ്ണിയും ഭാര്യയും രണ്ട് മക്കളും അപകടം നടക്കുമ്പോള്‍ വീട്ടിലുണ്ടായിരുന്നെങ്കിലും ശബ്ദം കേട്ട് ഇവര്‍ പുറത്തേക്ക് ഓടിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

 

ADVERTISEMENT
error: Content is protected !!