ചിറളയത്ത് ശാന്തകുമാരിയമ്മ വിടപറഞ്ഞു. കുന്നംകുളം നഗരസഭക്ക് കിഴൂര്‍ പകല്‍വീടിനു വേണ്ടി സൗജന്യമായി സ്ഥലം വിട്ടുനല്‍കിയ ചിറളയത്ത് മണിച്ചേച്ചി എനന്ന ശാന്തകുമാരി (74) നിര്യാതയായി. വാര്‍ധക്യസഹജമായ അസുഖത്താല്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്. സംസ്‌കാരം ഇന്ന് 2 മണിക്ക് നഗരസഭ ക്രിമിറ്റോറിയത്തില്‍ നടക്കും. കഴിഞ്ഞ വര്‍ഷമാണ് ശാന്തകുമാരിയമ്മ വിട്ടുനല്‍കിയ സ്ഥലത്ത് നഗരസഭയിലെ രണ്ടാമത്തെ പകല്‍വീട് നിര്‍മ്മിച്ചത്.