തൃശൂര്‍ സഹോദയ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് പെരുമ്പിലാവില്‍. സഹോദയ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് ഒക്ടോബര്‍ 14ന് അന്‍സാര്‍ ഇംഗ്ലീഷ് സ്‌കൂളില്‍ നടക്കും. തൃശൂര്‍ ജില്ല വോളിബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് പി.ശിവകുമാര്‍ ടൂര്‍ണ്ണമെന്റ് ഉദ്ഘാടനം ചെയ്യും. അന്‍സാര്‍ സ്‌കൂള്‍ ഡയറക്ടര്‍ ഡോ. നജീബ് മുഹമ്മദ്, പ്രിന്‍സിപ്പല്‍ ഇ.എന്‍.ഫിറോസ്, വൈസ് പ്രിന്‍സിപ്പല്‍ ഷൈനി ഹംസ, സഹോദയ ഭാരവാഹികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കും. ജില്ലയിലെ 14 സിബിഎസ്ഇ സ്‌കൂളുകളില്‍ നിന്നുള്ള ടീമുകള്‍ മാറ്റുരക്കും.