കുട്ടഞ്ചേരി ജി.എല്‍.പി. സ്‌കൂളിന് സമഗ്ര ശിക്ഷാ കേരളം സ്റ്റാര്‍സ് 2024-2025 കളിയങ്കണം കിഡ്‌സ് അത്‌ലറ്റിക്‌സ് പദ്ധതിയുടെ ഭാഗമായി കായിക ഉപകരണങ്ങള്‍ ലഭിച്ചു. കുട്ടികളുടെ ശാരീരിക-മാനസിക വികാസത്തിന് വേണ്ടി ആവിഷ്‌കരിച്ച പദ്ധതിയില്‍ സ്‌പോര്‍ട്‌സ് കേരളാ ഫൗണ്ടേഷനുമായി സഹകരിച്ച് കായിക ഉപകരണങ്ങള്‍ അടങ്ങുന്ന കിറ്റാണ് വിദ്യാലയത്തിന് അനുവദിച്ച് കിട്ടിയത്. ബ്ലോക്ക് പഞ്ചായത്തംഗം ഡോ. വി.സി ബിനോജ് മാസ്റ്റര്‍ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. പി.ടി.എ പ്രസിഡന്റ് ഒ.വി ഷനോജ് അധ്യക്ഷനായി.



