പെങ്ങാമുക്ക് സെന്റ് പീറ്റേഴ്‌സ് & സെന്റ് പോള്‍സ് യാക്കോബായ സുറിയാനി പഴയ പള്ളിയിലെ മോര്‍ യാക്കോബ് മ്ഫസ്‌ക്കോ യൂത്ത് അസോസിയേഷന്റെ എ്രം വൈ എം) നേതൃത്വത്തില്‍ മെഗാ ക്രിസ്തുമസ് റോഡ് ഷോ, ‘സാന്താ ബീറ്റ്‌സ് നടത്തി. മാലാഖന്മാര്‍, ഉണ്ണിയേശുവിന്റെ ജനനത്തെ അനുസ്മരിച്ച് പുല്‍കൂടിന്റെ നിശ്ചല ദൃശ്യം, ക്രിസ്തുമസ് സാന്താക്ലോസ്, ബലൂണുകളേന്തി വിശ്വാസികള്‍, ക്രിസ്തുമസ് കാവടി, അലങ്കരിച്ച രഥം, വാദ്യമേളം എന്നിവ റാലി വര്‍ണ്ണാഭമാക്കി. പള്ളി വികാരി ഫാ. ബേസില്‍ കൊല്ലാര്‍മാലി, യൂത്ത് സെക്രട്ടറി റൈവിന്‍ വിറ്റി, വൈസ് പ്രസിഡന്റ് ബിനു പി ബാബു, ജോയിന്റ് സെക്രട്ടറിമാരായ സുവിന്‍ കെ എസ്, സൈബി സജോയ്, ട്രഷറര്‍ ആരോണ്‍ പി ജെ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.



