ദേശവിളക്കിനിടെ ലഭിച്ച സ്വര്‍ണ്ണമാല ഉടമസ്ഥനെ കണ്ടെത്തി തിരിച്ചേല്‍പ്പിച്ച് ചാലിശ്ശേരി കടവാരത്ത് ശരത് സ്വാമി. താല്‍ക്കാലിക വിളക്കു പന്തലിന് സമീപത്ത് നിന്ന് ലഭിച്ച സ്വര്‍ണ്ണമാല ശരത്ത് സ്വാമിയും കൂട്ടുസ്വാമിമാരും ചേര്‍ന്ന് ചാലിശ്ശേരി പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ചത്. കവുക്കോട് ശിവക്ഷേത്രത്തിന് സമീപം താമസിക്കുന്ന വിജീഷ്-രശ്മി ദമ്പതികളുടെ മകള്‍ ഏഴു വയസ്സുള്ള അദ്രിജയുടെ മാലയാണ് നഷ്ടപ്പെട്ടിരുന്നത്. സാമൂഹ്യമാധ്യമങ്ങളിലൂടെ വിവരം അറിഞ്ഞതിനെ തുടര്‍ന്ന് ഇവര്‍ എത്തി മാല കൈപ്പറ്റി. ഒരു പതിറ്റാണ്ടിലധികമായി എല്ലാവര്‍ഷവും ശബരിമല യാത്രാ നടത്തുന്ന ശരത് സ്വാമിയും കൂട്ടരും കഴിഞ്ഞ ആറ് വര്‍ഷമായി ചാലിശ്ശേരിയില്‍ നിന്നും കാല്‍നടയായാണ് ശബരിമല യാത്ര നടത്തുന്നത്.



