26.7 C
Kunnamkulam
Tuesday, September 22, 2026
Home Bureaus Perumpilavu സമുന്നതി പദ്ധതിയ്ക്ക് തുടക്കമായി

സമുന്നതി പദ്ധതിയ്ക്ക് തുടക്കമായി

28

 

പട്ടികജാതി വിഭാഗത്തിന്റെ സമഗ്ര വികസനത്തിനായി കുടുംബശ്രീ സമുന്നതി പദ്ധതി ചാലിശ്ശേരി കുന്നത്തേരിയില്‍ ആരംഭിച്ചു. കുന്നത്തേരി പൗര്‍ണ്ണമി സാംസ്‌കാരിക നിലയത്തില്‍ നടന്ന പരിപാടി കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം ഓഫീസര്‍ പ്രഭാകരന്‍ എം ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് പരിശീലകര്‍ക്കും ഗുണഭോക്താക്കള്‍ക്കും വിശദീകരണ ക്ലാസ് നല്‍കി.ചാലിശ്ശേരി പഞ്ചായത്തില്‍ കവുക്കോട്, കുന്നത്തേരി എന്നീ രണ്ടു കേന്ദ്രങ്ങളിലാണ് പദ്ധതി ആരംഭിച്ചത്.സി ഡി എസ് ചെയര്‍പേഴ്‌സണ്‍ ലത സല്‍ഗുണന്‍ അധ്യക്ഷയായി.ജില്ലാ പ്രോഗ്രാം ഓഫീസര്‍ ചിന്തുമാനസ് ,
ബ്ലോക്ക് കോര്‍ഡിനേറ്റര്‍ ദിവ്യ , ശാന്ത വിജയന്‍ , കെ.കെ ദാസന്‍ എന്നിവര്‍ സംസാരിച്ചു. കുന്നത്തേരി പൗര്‍ണ്ണമി ഭാരവാഹികളായ പ്രഭാകരന്‍ കെ കെ , സുരേഷ് ബാബു കെ കെ, അനില്‍കുമാര്‍ കെ കെ , സുന്ദരന്‍ കെ കെ വായനശാല യുവജനവേദി പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!