27.2 C
Kunnamkulam
Saturday, August 8, 2026
Home Bureaus Guruvayur കര്‍മ്മശ്രേഷ്ഠ പുരസ്‌കാരം മധു. എസ്. നായര്‍ക്ക്

കര്‍മ്മശ്രേഷ്ഠ പുരസ്‌കാരം മധു. എസ്. നായര്‍ക്ക്

33

ഏകാദശിയോടനുബന്ധിച്ച് പൈതൃകം ഗുരുവായൂര്‍ ഏര്‍പ്പെടുത്തിയ കര്‍മ്മശ്രേഷ്ഠ പുരസ്‌കാരം കൊച്ചിന്‍ ഷിപ്പിയാര്‍ഡ് ചെയര്‍മാന്‍ മധു. എസ്. നായര്‍ക്ക് സമ്മാനിച്ചു. പതിനായിരത്തി ഒന്ന് രൂപയും പ്രശസ്തി പത്രവും പൊന്നാടയും ഫലകവും അടങ്ങുന്ന പുരസ്‌കാരം സ്വാമി ചിദാനന്ദപുരി സമര്‍പ്പിച്ചു. ഏകാദശി സാംസ്‌കാരിക സമ്മേളനം കേരള കലാമണ്ഡലം വൈസ് ചാന്‍സലര്‍ ഡോ. ബി. അനന്ദകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം വര്‍ക്കിംഗ് ചെയര്‍മാന്‍ അഡ്വ: രവി ചങ്കത്ത് അധ്യക്ഷത വഹിച്ചു. ഡോ. ഡി. എം. വാസുദേവന്‍, പി.എസ്. പ്രേമാനന്ദന്‍, കോഴിക്കോട് ഗംഗാധരന്‍ നായര്‍ മുഖ്യാതിഥികളായിരുന്നു. പ്രസിഡന്റ് അഡ്വ. രാജഗോപാല്‍, വര്‍ക്കിംഗ് കണ്‍വീനര്‍ ഡോ: കെ.ബി. പ്രഭാകരന്‍, ശ്രീകുമാര്‍. പി. നായര്‍, മധു. കെ. നായര്‍, കെ.കെ. വേലായുധന്‍, മണലൂര്‍ ഗോപിനാഥ് തുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!