അക്കിക്കാവ് ടിഎംവിഎച്ച് സ്‌കൂളില്‍ 2 ദിവസങ്ങളിലായി നടത്തുന്ന കുന്നംകുളം ഉപജില്ലാ ശാസ്ത്രമേളയില്‍ ഒന്നാം ദിവസം നടന്ന പ്രവൃത്തി പരിചയം, ഗണിതശാസ്ത്രം, ഐടി എന്നീ മേളകള്‍ സമാപിച്ചപ്പോള്‍ 542 പോയിന്റുമായി കുന്നംകുളം ബഥനി സെന്റ് ജോണ്‍സ് ഇംഗ്ലീഷ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഒന്നാം സ്ഥാനത്തെത്തി. 411 പോയിന്റോടെ പന്നിത്തടം കോണ്‍കോഡ് സ്‌കൂള്‍ രണ്ടാം സ്ഥാനത്തും 353 പോയിന്റോടെ ചൊവ്വന്നൂര്‍ സെന്റ് മേരീസ് ഗേള്‍സ് സ്‌കൂള്‍ മൂന്നാം സ്ഥാനത്തുമുണ്ട്.സയന്‍സ്, സാമൂഹ്യശാസ്ത്രം എന്നിവ മേളകളാണ് ഇന്ന് നടത്തുന്നത്. എല്‍പി, യുപി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി എന്നീ 4 വിഭാഗങ്ങളും മത്സരരംഗത്തുണ്ട്. വൈകീട്ട് 4.30ന് നടത്തുന്ന സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പ്രിന്‍സ് ഉദ്ഘാടനം ചെയ്യും.
ADVERTISEMENT