30.1 C
Kunnamkulam
Wednesday, September 2, 2026
Home Bureaus Kechery സൗഹൃദം 86 കൂട്ടായ്മയുടെ റൂബി ജൂബിലിയും കുടുംബസംഗമവും നടന്നു

സൗഹൃദം 86 കൂട്ടായ്മയുടെ റൂബി ജൂബിലിയും കുടുംബസംഗമവും നടന്നു

14

മറ്റം സെന്റ് ഫ്രാന്‍സിസ് ബോയ്സ് ഹൈസ്‌കൂള്‍ 1986 എസ്.എസ്.എല്‍.സി ബാച്ചിന്റെ സൗഹൃദം 86 കൂട്ടായ്മയുടെ റൂബി ജൂബിലിയും കുടുംബസംഗമവും നടന്നു.ചൂണ്ടല്‍ ഗ്രീന്‍സിയ പവലിയനില്‍ നടന്ന കുടുംബ സംഗമത്തിന്റെ ആഘോഷങ്ങള്‍, കൂട്ടായ്മ അംഗം കൂടിയായ ഫാ. ഫ്രാന്‍സിസ് തലക്കോട്ടൂര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ശ്രീനി.പി. അശോകന്‍ അധ്യക്ഷനായി. ഓണാഘോഷത്തിന്റെ ഭാഗമായി പൂക്കളം തീര്‍ത്തതിനു ശേഷം ഉറിയടി, ബലൂണ്‍ വീര്‍പ്പിക്കല്‍, തുടങ്ങി വിവിധ മത്സരങ്ങളും നടത്തി. അംഗങ്ങളുടേയും കുടുംബാംഗങളുടെയും വിവിധ കലാപരിപാടികളും അരങ്ങേറി. വിജയികള്‍ക്ക് സമ്മാനദാനവും നടത്തി. സ്‌നേഹവിരുന്നോടെ കുടുംബ സംഗമത്തിന് പരിസമാപതിയായി.എക്‌സിക്യൂട്ടിവ് അംഗം ടി . എല്‍ ഫ്രാന്‍സിസ്
രാമചന്ദ്രന്‍,ജോജു, ജോസഫ്, ഇനാശു ,സുബൈര്‍ സണ്ണി തുടങ്ങിയവര്‍ ആഘോഷങ്ങള്‍ക്ക്‌നേതൃത്വം നല്‍്കി.

ADVERTISEMENT
error: Content is protected !!