പെരുമ്പിലാവ് അന്‍സാര്‍ സ്പ്രൗട്‌സ് പ്രീ-സ്‌കൂളില്‍ സേവര്‍ ദ ഫ്‌ളേവര്‍ എന്ന പേരില്‍ രക്ഷിതാക്കള്‍ക്കായുള്ള ഭക്ഷ്യമേള സംഘടിപ്പിച്ചു. അന്‍സാര്‍ സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ ഷൈനി ഹംസ ഉദ്ഘാടനം ചെയ്തു. പഴയകാല വിഭവങ്ങള്‍ ഭക്ഷ്യമേളയില്‍ ശ്രദ്ധനേടി. പഴയകാല വേഷവിധാനങ്ങള്‍ അണിഞ്ഞ് കുട്ടികളും താരങ്ങളായി. ഫുഡ് ഫെസ്റ്റിന്റെ ഭാഗമായി നടന്ന പുഡിങ് മത്സരത്തില്‍ ഷെഫ്‌ന ഒന്നാംസ്ഥാനവും ഹസീന, ജഹാന എന്നിവര്‍ രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടി. അന്‍സാര്‍ സ്‌ക്കൂള്‍ ഡയറക്ടര്‍ ഡോ. നജീബ് മുഹമ്മദ്, പ്രിന്‍സിപ്പല്‍ ഫിറോസ് ഇ. എം, പി.ആര്‍.ഒ മസൂദ് അലി എന്നിവര്‍ നേതൃത്വം നല്‍കി.