‘സൗഹൃദസന്ധ്യ 2025’ സംഘടിപ്പിച്ചു

അടുപ്പുട്ടി പള്ളി സെന്റ് ജോര്‍ജ്ജ് യുവജനപ്രസ്ഥാനം യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ സൗഹൃദസന്ധ്യ 2025 സംഘടിപ്പിച്ചു. ‘ഓര്‍മ്മകളുടെ വെളിച്ചം ‘ എന്ന പേരില്‍ പള്ളിയങ്കണത്തില്‍ സംഘടിപ്പിച്ച 50 വയസിനു മുകളിലുള്ളവരുടെ സായാഹ്ന സംഗമം  കുന്നംകുളം ബഥനി സെന്റ് ജോണ്‍സ് സ്‌കൂള്‍ മാനേജര്‍ ഫാ.ബഞ്ചമിന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. വികാരിയും, പ്രസ്ഥാനം പ്രസിഡന്റുമായ. ഫാ. ഗീവര്‍ഗ്ഗീസ് വര്‍ഗ്ഗീസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി നവിന്‍ സി ജോണ്‍സണ്‍, ട്രഷറര്‍ വി.ബി മജീഷ്, പ്രോഗ്രാം കണ്‍വീനര്‍ സിജി പ്രസാദ്, വൈ. പ്രസിഡന്റ് പ്രിയ വിബി, ജോ. സെക്രട്ടറി സിനി വിഷിന്‍, മറ്റു എക്‌സിക്യൂട്ടീവ് അംഗങ്ങളും നേതൃത്വം നല്‍കി. വയോജനങ്ങളുടെ വിവിധ കലാ പരിപാടികളും നടന്നു.ഇടവക ട്രസ്റ്റി പി കെ പ്രജോദ്, സെക്രട്ടറി കെ.ബാബു ഇട്ടൂപ്പ് , ഭരണസമിതി അംഗങ്ങള്‍, പ്രോഗ്രാം സഹായ കമ്മറ്റി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT