സൗഹൃദ വടംവലി മത്സരം നാളെ

കുന്നംകുളത്തെ വിവിധ സംഘടനകളെയും കൂട്ടായ്മകളെയും പങ്കെടുപ്പിച്ചു കൊണ്ട് നഗരസഭയുടെ നേതൃത്വത്തില്‍ നടത്തുന്ന സൗഹൃദ വടംവലി മത്സരം ശനിയാഴ്ച വൈകിട്ട് നാലുമണിക്ക് നഗരസഭ ടൗണ്‍ ഹാള്‍ അങ്കണത്തില്‍ നടക്കും. നഗരസഭയിലെ പുരുഷ – വനിത കൗണ്‍സിലര്‍മാര്‍, കുന്നംകുളം പോലീസ്, ഫയര്‍ & റസ്‌ക്യൂ ഓഫീസ് ടീം, നഗരസഭ കുടുംബശ്രീക്കാര്‍, ചേംമ്പര്‍ വനിതാ വിഭാഗം, സുഭിക്ഷ കാന്റീന്‍ അംഗങ്ങള്‍ ഉള്‍പ്പെടെ കുന്നംകുളത്തെ വിവിധ സംഘടന അംഗങ്ങള്‍ ഉള്‍പ്പെടുത്തി 25 ഓളം ടീമുകള്‍ സൗഹൃദ വടംവലിയില്‍ പങ്കാളികളാകും. കാണിപ്പയ്യൂര്‍ കൈക്കൊട്ടിക്കളി സംഘത്തിന്റെ തിരുവാതിരക്കളിയും മത്സരാവസാനം അരങ്ങേറും.

കുന്നംകുളം നഗരസഭ, സീനിയര്‍ എഡിറ്റേഴ്‌സ് ഫോറം, ചേംമ്പര്‍ യൂത്ത് വിംഗ് എന്നിവരുടെ സംയുക്ത സഹകരണത്തോടെയാണ് സൗഹൃദ വടംവലി മത്സരം സംഘടിപ്പിക്കുന്നത്. എ.സി മൊയ്തീന്‍ എംഎല്‍എ മത്സരം ഉദ്ഘാടനം ചെയ്യും. ചെയര്‍പേഴ്‌സണ്‍ സീതാ രവീന്ദ്രന്‍ അധ്യക്ഷത വഹിക്കും.

ADVERTISEMENT