സ്‌കോളര്‍ഷിപ്പ് വിതരണം നടത്തി

കൊരട്ടിക്കര കൊള്ളന്നൂര്‍ ജോബ് , സുസി, ജയ്‌സണ്‍ എന്നിവരുടെ ഓര്‍മ്മക്കായ് ഏര്‍പ്പെടുത്തിയ സ്‌കോളര്‍ഷിപ്പുകളുടെ വിതരണം നടന്നു.
കൊരട്ടിക്കര ജി.യു.പി. സ്‌കൂളിലെ 1 മുതല്‍ 7 വരെയുളള തിരഞ്ഞെടുത്ത 21 കുട്ടികള്‍ക്കാണ് ക്യാഷ് പ്രൈസുകളും സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തത്. ഷീന്‍സണ്‍ കൊള്ളനൂര്‍, കടവല്ലൂര്‍ ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ പ്രഭാത് മുല്ലപ്പിള്ളി, വാര്‍ഡ് മെംബര്‍ ടി.എ.ശശി, രേഷ്മ പി.ആര്‍., പി.ടി.എ. പ്രസിഡന്റ് അഭിലാഷ് എന്നിവര്‍ സമ്മാനദാനം നടത്തി. സ്‌കൂള്‍ പ്രധാനധ്യാപിക ജിഷ ടീച്ചര്‍ സ്വാഗതവും, പാര്‍വ്വതി ടീച്ചര്‍ നന്ദിയും പറഞ്ഞു.

ADVERTISEMENT