വേലൂര്‍ ആര്.എം.എല്‍. പി സ്കൂള്‍ 86-ാമത് സ്കൂള്‍ വാര്‍ഷികവും അധ്യാപക രക്ഷാകര്‍ത്തൃദിനവും യാത്രയയപ്പ് സമ്മേളനവും തൃശൂര്‍ ജില്ലാ പഞ്ചായത്ത് വൈ. പ്രസിഡന്റ് ടി.കെ സുധീഷ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് വി.വി വിജിനല് അധ്യക്ഷനായി.കിഡ്നി ഫെഡറേഷന് ഓഫ് ഇന്ത്യ ചെയര്മാന് ഫാ. ഡേവിസ് ചിറമ്മല്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ലീലാ രാമകൃഷ്ണന് ഈ വര്‍ഷം സര്‍വീസില്‍ നിന്ന് വിരമിക്കുന്ന പ്രധാന അധ്യാപകന് സി.ജെ.ജിജുവിനേയും അധ്യാപിക ഇ.എല്‍ ലാലിയെയും പുരസ്കാരങ്ങള്‍ നല്കി ആദരിച്ചു.
ജില്ലാ പഞ്ചായത്തംഗം രാഗേഷ് കണിയാംപറമ്പില്‍, വേലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന രാമചന്ദ്രന്, വാര്‍ഡ് മെമ്പര്‍ ഷീന സാബു, വേലൂര്‍ ജി.ആര്.എസ്.ആര്.വി എച്ച്. എസ്. എസ് പ്രധാന അധ്യാപകന് എം.വി രത്നകുമാര്‍, ഐ.സി.ഡി.എസ് സുപ്പര്‍വൈസര്‍ പി.പി സഹീറ എന്നിവര്‍ പ്രതിഭകളായ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ക്കും നിലവില്‍ പഠനം നടത്തുന്ന മികച്ച വിദ്യാര്‍ത്ഥികള്‍ക്കും പുരസ്കാരങ്ങള്‍ നല്കി. വൈസ് പ്രസിഡന്റ് ആന്‍സി സിജോ, മാതൃസംഘം പ്രസിഡന്റ് വി .വി സവിത സ്കൂള്‍ ലീഡര്‍ എം.എസ് ശ്രേയ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടേയും കലാപരിപാടികളും നടന്നു.



