പുന്നയൂര്‍ക്കുളം രാമരാജ സ്‌കൂളില്‍ സ്‌പോട്‌സ് മീറ്റ് സമാപന സമ്മേളനവും സമ്മാനവിതരണവും നടത്തി. പി.ടി.എ പ്രസിഡന്റ് വിനികുമാറിന്റെ അദ്ധ്യക്ഷതയില്‍ വടക്കേകാട് എസ്.ഐ ഗോപിനാഥന്‍ വിശിഷ്ടാതിഥിയായി പങ്കെടുത്തു. മത്സരങ്ങളിലെ വിജയികളായ വിദ്യാര്‍ത്ഥികള്‍ക്ക് എസ് ഐ സമ്മാനങ്ങള്‍ വിതരണം ചെയ്തു. നാല് ഗ്രൂപ്പുകളായി നടത്തിയ മത്സരങ്ങളില്‍ 197 പോയിന്റുകള്‍ നേടി റെഡ് ഗ്രൂപ്പ് ഓവറോള്‍ ചാമ്പ്യന്‍മാരായി. വിനോദിനിയമ്മ ട്രസ്റ്റ് ചെയര്‍മാന്‍ കെ.എം പ്രകാശന്‍, മദര്‍ പിടിഎ പ്രസിഡന്റ് ഷബ്‌ന, ഹെഡ് മാസ്റ്റര്‍ എം രാജീവ്, അധ്യാപിക ചാന്ദിനി എന്നിവര്‍ സംസാരിച്ചു.