school students celebrated newyear കടവല്ലൂര്‍ കല്ലുംപുറം സിറാജുല്‍ ഉലൂം ഇംഗ്ലീഷ് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ചാലിശേരി സഹയാത്രയിലെ ഭിന്നശേഷി സുഹൃത്തുകള്‍ക്കൊപ്പം പുതുവത്സര ആഘോഷങ്ങള്‍ നടത്തി. വിഭിന്നശേഷി സഹോദരങ്ങള്‍ക്കൊപ്പം കുട്ടികളും അധ്യാപകരും ചേര്‍ന്ന് വിവിധ കലാപരിപാടികളും അവതരിപ്പിച്ചു. കേക്ക് മുറിച്ച് മധുരം പങ്കിട്ടു. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ലിനി ഷിബു , സ്‌കൂള്‍ ജോയിന്റ് സെക്രട്ടറി സുബൈര്‍ , സ്‌കൂള്‍ അഡ്മിനിസ്‌ട്രേറ്റീവ് കോഡിനേറ്റര്‍ അബ്ദുള്‍ നാസര്‍, പി ടി എ പ്രസിഡന്റ് അനില്‍. കെ. ജോസ്,എച്. ഒ. ഡി സിമി അനില്‍, സഹയാത്ര പ്രസിഡന്റ് വി.വി. ബാലകൃഷ്ണന്‍ , ഭരണ സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ സംസാരിച്ചു.
content summary : school students celebrated newyear at sahayaathra