പാറന്നൂര്‍ സെന്റ് തോമസ് യു.പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ജനകീയ വായനശാല സന്ദര്‍ശിച്ചു

106

വായന പക്ഷാചരണത്തിന്റെ ഭാഗമായി പാറന്നൂര്‍ സെന്റ് തോമസ് യു.പി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ പാറന്നൂര്‍ ജനകീയ വായനശാലയില്‍ സന്ദര്‍ശനം നടത്തി. ചൂണ്ടല്‍ ഗ്രാമ പഞ്ചായത്തംഗം ജൂലറ്റ് വിനു, കുന്നംകുളം താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി വത്സന്‍ പാറന്നൂര്‍, വായനശാല സെക്രട്ടറി എ.പി.ജെയിംസ്, മറ്റു ഭാരവാഹികളായ എ.വി. ജോണി, പി.സി. രതീഷ്, ലൈേ്രബറിയരായ നിമ്മി, ഗ്രേസി റാഫേല്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. അധ്യാപകര്‍ക്കൊപ്പം വായനശാലയിലെത്തിയ വിദ്യാര്‍ത്ഥികളോട് വായനശാലയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ചും, വായിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും ഭാരവാഹികള്‍ വിശദീകരിച്ചു. അര മണിക്കൂറോളം വായനശാലയില്‍ ചിലവഴിച്ച കുട്ടികള്‍ വായനശാലയില്‍ നിന്നുള്ള പുസ്തകങ്ങള്‍ വായിച്ച ശേഷമാണ് മടങ്ങിയത്. അധ്യാപകരായ നിമ്മി, വിക്ടോറിയ, സിബി കൊച്ചുണ്ണി എന്നിവരുടെ നേതൃത്വത്തിലാണ് വിദ്യാര്‍ത്ഥികള്‍ വായനശാല സന്ദര്‍ശനം നടത്തിയത്.