മാര്‍ പീലക്‌സിനോസ് മെമ്മോറിയല്‍ സ്‌കൂളില്‍ വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം നടന്നു

117

മരത്തംകോട് മാര്‍ പീലക്‌സിനോസ് മെമ്മോറിയല്‍ വിദ്യാലയത്തില്‍ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം നടന്നു. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ലൈലിക ടീച്ചര്‍ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. സ്‌കൂള്‍ സ്റ്റാഫ് സെക്രട്ടറിയും അധ്യാപകനുമായ ഫാദര്‍ സജി കുളങ്ങാട്ടില്‍ , വിദ്യാരംഗം കണ്‍വീനറും അധ്യാപികയുമായ ജിന ജോണ്‍ മറ്റ് അധ്യാപകരായ സ്റ്റഫി സണ്ണി, സോന ജോസ് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് കുട്ടികളുടെ വിവിധതരം കലാപരിപാടികളും സംഘടിപ്പിച്ചു.